Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

വനിത ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ ലോകകപ്പ് സെമിയില്‍ കടന്നു. കരുത്തരായ ന്യൂസീലൻഡിനെ നാലു റൺസിന് തകർത്താണ് ഇന്ത്യ സെമിയിൽ സ്ഥാനം ഉറപ്പിച്ചത്. ബാറ്റിങ്ങില്‍ മുപ്പത്തിനാല് പന്തില്‍ നിന്ന് നാല്‍പ്പതിയാറ്  റണ്‍സെടുത്ത കൗമാര താരം ഷെഫാലി വര്‍മയാണ് കളിയിലെ താരം. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരും ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായി. അവസാന ഓവറുകളിൽ തകർത്തടിച്ച് 19 പന്തിൽ 34 റൺസെടുത്തസ കിവീസിന്‍റെ അമേലിയ ഖേറിന്റെ അസാമാന്യ പോരാട്ടവീര്യത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ വനിതകള്‍ വിജയം സ്വന്തമാക്കിയിരിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റണ്‍സെടുത്തു. ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam