Mon. Nov 18th, 2024

ഹോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ‘വാള്‍ട്ട് ഡിസ്‌നി’യുടെ സിഇഒ സ്ഥാനം റോബര്‍ട്ട് ഐഗര്‍ ഒഴിയുന്നു. 2005 മുതൽ സിഇഓയായിരുന്ന ഐഗര്‍ ഇനി കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും. എന്നാൽ, 2021 ഡിസംബര്‍ 31 വരെയായിരിക്കും അദ്ദേഹത്തിന്‍റെ കാലവധി. ഡിസ്നി പാര്‍ക്സിന്‍റെ മേധാവി ബോബ് ചാപ്ക് പുതിയ സിഇഒയായി സ്ഥാനമേല്‍ക്കും.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വളരെ വലിയ സാമ്പത്തിക മുന്നേറ്റമായിരുന്നു ഡിസ്‌നി കാഴ്ചവെച്ചത്.  ട്വന്‍റിഫസ്റ്റ് സെ‌ഞ്ച്വറി ഫോക്സിനെ ഏറ്റെടുക്കുകയും ഡയറക്ട് ടു കണ്‍സ്യൂമര്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തതാണ് വളർച്ചയ്ക്ക് കാരണമായത്.

By Arya MR