Wed. Jan 22nd, 2025
കോഴിക്കോട്:

കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് വിവരം അധികൃതരെ അറിയിച്ചത്.  നിലവില്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഇന്ന് വെളുപ്പിന് നാലര മണിയോടെയായിരുന്നു ജോളിയുടെ ആത്മഹത്യ ശ്രമം. എന്നാൽ ജോളി ബ്ലെയ്‌ഡോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ചിട്ടല്ല സ്വയം കൈയ്യില്‍ കടിച്ച് മുറിവേൽപ്പിച്ചതാണെന്നാണ് കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് ജയകുമാർ പറയുന്നത്.

By Arya MR