Wed. Jan 22nd, 2025

ചൈന ആസ്ഥാനമായ ആഗോള സമ്പന്നരുടെ പട്ടിക ‘ഹുറുണ്‍ റിപ്പോര്‍ട്ട്’ പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ ആമസോണിന്റെ മേധാവി ജെഫ് ബെസോസാണ്. ഇന്ത്യയിൽ നിന്ന് 1,500 കോടി ഡോളറിന്റെ ആസ്തിയുമായി  കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഉദയ് കൊട്ടക്കാണ് 91-ാം സ്ഥാനത്ത്. മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഒന്നാമത്. 445-ാം സ്ഥാനമാണ് യൂസഫലിക്ക് ഉള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam