Mon. Dec 23rd, 2024

കൊച്ചി:

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഐഎസ്എല്‍ ആറാം സീസണിലെ മത്സരങ്ങള്‍ അവസാനിച്ചതോടെ രണ്ട് താരങ്ങള്‍ ക്ലബ്ബ് വിടുന്നു. ഹാളിചരണ്‍ നര്‍സാരി, മുഹമ്മദ് റാക്കിപ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് കൂടുമാറുന്നത്. ഹൈദരാബാദ് എഫ്‌സിയില്‍ വരും സീസണില്‍ ചേരാനാണ് നര്‍സാരിയുടെ തീരുമാനം. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ സീസണില്‍ 14 കളികളില്‍ മൈതാനത്തിറങ്ങിയ താരമാണ് നര്‍സാരി. ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് സീസണില്‍ കളിച്ച താരമാണ് റാക്കിപ്. ടീമിനായി 26 കളികളില്‍ ഇറങ്ങിയ റാക്കിപ്പ് മുംബൈ സിറ്റിയിലേക്കാണ് കൂടുമാറുന്നത്. 

By Binsha Das

Digital Journalist at Woke Malayalam