സൗദി:
വനിതകള്‍ക്കായി സൗദിയില്‍ ആദ്യ ഫുട്ബോള്‍ ടീം നിലവില്‍ വന്നു. 2018ലാണ് സൗദിയിലെ വനിതകളെ ആദ്യമായി ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ മുന്നേറ്റം. സൗദി സ്‌പോര്‍ട്സ് ഫെഡറേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് ഖാലിദ് ബിന്‍ വലീദ് ആണ് വനിതാ ഫുട്ബോള്‍ ടീം പ്രഖ്യാപിച്ചത്.
17 വയസ്സിനു മുകളിലുള്ള വനിതകള്‍ക്കായി സൗദി സ്‌പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ആദ്യ സീസണ്‍ മത്സരങ്ങള്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നടത്തും. രാജ്യത്തെ ഓരോ നഗരങ്ങളിലും വനിതാ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തും. അവസാനമത്സരത്തില്‍ വിജയികള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് കപ്പ് നല്‍കും.