മുംബൈ:
ഓഹരി വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ സെബിയുടെ രണ്ട് ഫുൾ ടൈം അംഗങ്ങൾ ഉൾപ്പടെ രണ്ട് ഡസനോളം പേര്‍ അപേക്ഷ നൽകി. നിലവിലെ ചെയര്‍മാൻ അജയ് ത്യാഗി ഈ മാസം അവസാനത്തോടെ സ്ഥാനം ഒഴിയുന്നതിനാലാണ് പുതിയ നിയമനം. മൂന്ന് വര്‍ഷമാണ് ഈ സ്ഥാനത്തിന്റെ കാലാവധി.