Sun. Dec 22nd, 2024
കൊച്ചി:

സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധാകേന്ദ്രം മലയാളത്തിലെ യുവതാരത്തിന്റെ പഴയ ചിത്രമാണ്. നിവിന്‍ പോളി ചെറുപ്പത്തില്‍ ബ്രേക്ക് ഡാന്‍സ് കളിക്കാനൊരുങ്ങി നില്‍ക്കുന്ന ചിത്രമാണ് ആരാധകരിപ്പോൾ  സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിക്കുന്നത്.

പണ്ടേ പുലിയായിരുന്നല്ലേ എന്ന കമന്റുകളുമായി ആരാധകര്‍ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. ഐ ആം എ ഡിസ്കോ ഡാന്‍സര്‍ സ്റ്റൈലില്‍ കുട്ടിക്കാലം മുതലെ ആളുകളെ ആവേശം കൊള്ളിക്കാന്‍ നിവിന്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് കുറിച്ച്‌ ചിത്രം ഷെയര്‍ ചെയ്യുന്നവരുമുണ്ട്.