Thu. Aug 21st, 2025

ന്യൂഡല്‍ഹിNeil Wagner:

ന്യുസിലാന്‍ഡിനെതിരെയുള്ള നിര്‍ണായകമായ രണ്ടാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു മുന്നറിയിപ്പുമായി കിവീസ് പേസര്‍ നീല്‍ വാഗ്നര്‍. രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ക്കുമെന്ന് വാഗ്നര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ 10 വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യയേറ്റുവാങ്ങിയത്. ഷോര്‍ട്ട് ബോളുകളെറിഞ്ഞാണ് കിവി ബൗളര്‍മാര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. രണ്ടാം ടെസ്റ്റിലും തങ്ങള്‍ ഇതേ തന്ത്രം തന്നെ ആവര്‍ത്തിക്കുമെന്നു വാഗ്നര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച മുതല്‍ ക്രൈസ്റ്റ്ചര്‍ച്ചിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam