Mon. Dec 23rd, 2024
കൊച്ചി:

കോതമംഗലം പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉത്തരവ് നടപ്പാക്കാഞ്ഞതിനെ തുടർന്ന് കോടതിയലക്ഷ്യക്കേസിൽ ജില്ലാ കളക്ടറെ വിളിച്ചുവരുത്തി സിംഗിൾ ബെഞ്ച് ഇന്നലെ ശാസിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കളക്ടറെ ജയിലിൽ അടച്ച് കോടതിക്ക് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നും വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam