Wed. Jan 22nd, 2025
മുംബൈ:

ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൗസ് ജെ എ എന്റർടൈൻമെന്റ് സാമൂഹിക സംരംഭകയായ രേവതി റോയിയുടെ ജീവിതത്തെക്കുറിച്ച് ഒരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നു. ഏഷ്യയിലെ ആദ്യത്തെ വനിതാ ടാക്‌സി സർവീസായ ‘ഹേ ദീദി’, ആദ്യത്തെ ഓൾ-വുമൺ ലാസ്റ്റ് മൈൽ ഡെലിവറി സർവീസ് എന്നിവയിലൂടെയാണ് രേവതി റോയ് അറിയപ്പെടുന്നത്. ഇങ്ങനൊരു ചിത്രം  നിർമ്മിക്കുന്നതിൽ സന്തോഷമുണ്ടെന്നും വളരെ മികച്ച സംരംഭകയുടെ കഥ സിനിമയ്ക്കായി സംയോജിപ്പിക്കുന്നതിലൂടെ അങ്ങേയറ്റം നാടകീയമായ വ്യക്തിഗത ജീവിതമാണ് അവതരിപ്പിക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു