Wed. Sep 10th, 2025
കാലിഫോർണിയ :

‘ബാറ്റ്മാൻ ബിഗിൻസ്’ എന്ന സിനിമയിൽ ബാറ്റ്മാന്റെ ശത്രു റാസ്‌ ഗുലിനെ അവതരിപ്പിച്ച ഹോളിവുഡ് നടൻ ലിയാം നീസൺ, താൻ സൂപ്പർഹീറോ വിഭാഗത്തിന്റെ  ആരാധകനല്ലെന്ന് പറയുന്നു. അത്തരം സിനിമകളിൽ അഭിനയിക്കാൻ താല്പര്യമില്ല ,എല്ലാ ദിവസവും മൂന്ന് മണിക്കൂർ ജിമ്മിൽ പോയി അതിനായി പ്രയത്നിക്കാൻ തനിക്കാവില്ലെന്നും ലിയാം പറഞ്ഞു. ഇത്തരം കഥാപാത്രങ്ങൾക്കായി ദിനംപ്രതി പ്രയത്നിക്കുന്ന ചില  അഭിനേതാക്കളേ അറിയാമെന്നും അവരെ താൻ അഭിനന്ദനിക്കുന്നുവെന്നും ലിയാം കൂട്ടിച്ചേർത്തു.