Sat. Jul 5th, 2025

ബ്രസീല്‍:

ബ്രസീലിനായും ഇന്റര്‍മിലാനിനായും ഒരുകാലത്ത് നിറഞ്ഞ് കളിച്ചിരുന്ന അഡ്രിയാനോ ലെയ്റ്റ് മരിച്ചെന്ന് വ്യാജവാര്‍ത്ത. സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത അതിവേഗം പ്രചരിച്ചതോടെ താരം നേരിട്ട് രംഗത്തെത്തി താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന്  വിളിച്ചു പറ‍ഞ്ഞു. താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ചിത്രങ്ങളാണ് 38കാരനായ അഡ്രിയാനോ പോസ്റ്റു ചെയ്തിരിക്കുന്നത്. മറ്റൊരു ഫോട്ടോയില്‍ താന്‍ വീട്ടില്‍ സുരക്ഷിതനാണെന്നും താരം പറയുന്നുണ്ട്. 2016ല്‍ പ്രൊഫഷണില്‍ ഫുട്‌ബോളില്‍നിന്നും വിരമിച്ചശേഷം താരം മാധ്യമങ്ങളില്‍ വീണ്ടും വാര്‍ത്തയാകുന്നത് ഇപ്പോഴാണ്.

 

By Binsha Das

Digital Journalist at Woke Malayalam