Sun. Feb 23rd, 2025

ഓസ്ട്രേലിയ:

ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടല്‍ വിവാദത്തിലെ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തങ്ങള്‍ കളങ്കിതരായ വേദിയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. 2018ലെ വിലക്കിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയന്‍ മുന്‍ നായകനായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കേപ്ടൗണില്‍ തിരിച്ചെത്തുന്നത്.  ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരം നടക്കുന്നത് കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് മെെതാനത്താണ്. ഈ മത്സരം ജയിക്കുന്ന ടീമിന് പരമ്പര നേടാനാവും. താരങ്ങള്‍ക്ക് നേരെ കാണികള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നതു തടയാന്‍ കനത്ത സുരക്ഷയാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. 

By Binsha Das

Digital Journalist at Woke Malayalam