Thu. Jul 31st, 2025

ന്യൂഡല്‍ഹി:

ഇന്ത്യന്‍ നായകന്‍ വിരാട് കോഹിലുയുള്‍പ്പെടെയുള്ള ഏഷ്യന്‍ ഇലവനെതിരേ നടക്കുന്ന പരമ്പരയ്ക്കുള്ള  ലോക ഇലവന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന്‌ ട്വന്റി–-20 മത്സരങ്ങളാണ്‌ നടക്കുക. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ്  ലോക ഇലവനുള്‍പ്പെട്ട താരങ്ങളാരൊക്കെയാണെന്ന് പുറത്തുവിട്ടിരിക്കുന്നത്. നായകന്‍ വിരാട് കോലിയുള്‍പ്പെടെ ഇന്ത്യയുടെ ആറു താരങ്ങളാണ് ഏഷ്യന്‍ ഇലവനിലുള്ളത്.

ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഫഫ് ഡുപ്ലെസിയാണ് ലോക ഇലവനെ നയിക്കുന്നത്. വിന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍, സൂപ്പര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ് തുടങ്ങി വന്‍താര നിരതന്നെ സംഘത്തിലുണ്ട്. മാര്‍ച്ച് 18, 21 തിയ്യതികളില്‍ ധാക്കയിലാണ് മത്സരം. 

By Binsha Das

Digital Journalist at Woke Malayalam