Wed. Jan 22nd, 2025
ന്യൂഡൽഹി:

 
ഉന്നാവ് ബലാത്സംഗക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ നിയമസഭാംഗത്വം റദ്ദാക്കി. കുല്‍ദീപ് സിംഗിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ കുല്‍ദീപ് സിംഗിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

കുല്‍ദീപ് സിംഗിന് ഡല്‍ഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 2019 ഡിസംബര്‍ 20 മുതല്‍ അദ്ദേഹത്തെ അയോഗ്യനാക്കിയതായാണ് വിജ്ഞാപനം.