Mon. Dec 23rd, 2024
എറണാകുളം:

 
സെന്റ് തെരേസാസ് കോളേജിന്റെയും, ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും, കേരള ദര്‍ശനവേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നന്ദിത ബോസ് അനുസ്മരണം നടത്തി. സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗം സുപ്രീം കോടതി മുന്‍ ജഡ്ജി സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ: റോബി കണ്ണഞ്ചിറ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ നന്ദിത ബോസ് രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളില്‍ മികവ് പുലര്‍ത്തിയ അനുഗ്രഹീത നര്‍ത്തകി ആയിരുന്നു നന്ദിത ബോസെന്ന് നൃത്താചാര്യ കലാമണ്ഡലം വിമല മേനോന്‍ അഭിപ്രായപ്പെട്ടു. നന്ദിതയുടെ മാതാപിതാക്കളായ ഡോ. സിവി ആനന്ദബോസ് ഐഎഎസ്, ലക്ഷ്മി ആനന്ദബോസ്, സഹോദരന്‍ വാസുദേവ് ബോസ്, മകന്‍ അദ്വെെത് എന്നിവരും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

By Binsha Das

Digital Journalist at Woke Malayalam