Thu. Jan 23rd, 2025
മെൽബൺ:

ബംഗ്ലാദേശിനെ 18 റൺസിനു തകർത്ത്  വനിതാ ടി-20 ലോകകപ്പിൽ തുടർച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. 143 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു. ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ 35 റൺസെടുത്ത നിഗർ സുൽത്താനയാണ്, ഇന്ത്യയുടേത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവും.

By Arya MR