Mon. Dec 23rd, 2024

എറണാകുളം:

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ “സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവെെഎഫ്ഐ സാമ്രാജ്യത്വ വിരുദ്ധദിനം ആചരിച്ചു. എറണാകുളം ജില്ലയിലെ വിവിധ ബ്ലോക്ക്‌ കേന്ദ്രങ്ങളിലാണ്‌ സംഗമം സംഘടിപ്പിച്ചത്‌. ട്രംപിനെതിരെ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ നൂറുകണക്കിന് പേരാണ് അണിനിരന്നത്. 

കോലഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റി പള്ളിക്കരയിൽ സംഘടിപ്പിച്ച സംഗമം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജുവാണ് ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വവിരുദ്ധ ദിനാചരണവും ടൂവീലർ റാലിയും നടത്തി. 

By Binsha Das

Digital Journalist at Woke Malayalam