Fri. Nov 22nd, 2024
ഫോർട്ട് കൊച്ചി:

 
ഫോർട്ട് കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ അരങ്ങേറിയത് ഒരു നാടിന്റെ സംസ്കാരമാണ്. വിസ്മൃതിയിലേക്കാണ്ടുപോയ കലാരൂപങ്ങൾ വീണ്ടും മുന്നിൽ തെളിഞ്ഞത് കാണികൾക്ക് ഒരു നവ്യാനുഭമായി. നാട്ടുകാർക്കൊപ്പം  വിദേശികളും ഒരുപോലെ ഈ കാഴചകള്‍ കണ്ട് ആനന്ദിച്ചു.

ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നൊരുക്കുന്ന കേരളീയ തനത് കലാമേള ’ഉത്സവ’ത്തിന്റെ ഭാഗമായാണ് വാസ്കോഡഗാമ സ്ക്വയറില്‍ കാഴ്ചപ്പൂരമൊരുക്കിയത്.

കെ ജെ മാക്സി എംഎല്‍എയാണ് വാസ്കോഡഗാമ സ്ക്വയറില്‍ ഉത്സവം 2020 ഉദ്ഘാടനം ചെയ്തത്. ബലിക്കളകലാകാരനായ അഖിലിനെയും കോൽകളിയുടെ ഗുരുവായ യാസർ ഗുരുക്കളെയും പൊന്നാട അണിയിച്ച് ആദരിച്ചു.

വാസ്കോഡഗാമ സ്ക്വയറിലും, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ 250 കലാകാരൻമാരാണ് 350 കലാരൂപങ്ങളുമായി അണിനിരക്കുക. ദിവസവും വൈകീട്ട്‌ 6-ന് ആരംഭിക്കുന്ന  പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

By Binsha Das

Digital Journalist at Woke Malayalam