Sun. Feb 23rd, 2025

പറവൂർ:

പറവൂർ നഗരസഭയുടെ വെടിമറയിലെ മാലിന്യസംഭരണ സംസ്കരണ കേന്ദ്രത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരായി. ഫയർഫോഴ്സിന്റെ ഏഴ് യൂണിറ്റുകൾ ചേർന്ന്‌ മണിക്കൂറുകൾ പരിശ്രമിച്ചാണ്‌ തീയണച്ചത്. ഇന്നലെ വെെകുന്നേരമാണ്  പൂട്ടിയിട്ട സംഭരണകേന്ദ്രത്തിൽ തീ ആളിപ്പടർന്നത്. രണ്ടര ഏക്കറുള്ള സംഭരണ കേന്ദ്രത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങൾ കുന്നുകൂട്ടിയിട്ടിരുന്നു. മാസങ്ങൾക്കുമുമ്പും ഇവിടെ തീപിടിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam