Wed. Jan 22nd, 2025

പോര്‍ച്ചുഗല്‍:

കളിക്കളത്തിലെ ആയിരാമത്തെ മത്സരത്തിലും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ ലീഗിൽ തുടർച്ചയായ 11 കളികളിൽ ഗോളടിക്കുന്ന മൂന്നാമത്തെ കളിക്കാരനെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റൊണാള്‍ഡോ. സ്‌പാളിനെതിരെ 39–-ാം മിനിറ്റിലാണ്‌ റൊണാൾഡോയുടെ ഗോൾ പിറന്നത്‌. കളി യുവന്റസ്‌ 2–-1ന്‌ നേടി. 1994-95 സീസണില്‍ അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട സീരി എയില്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയിരിക്കുന്നത്. റയലില്‍ നിന്ന് 2018ലാണ് റൊണാള്‍ഡോ  യുവന്റസിലേക്ക് കൂടുമാറിയത്.

By Binsha Das

Digital Journalist at Woke Malayalam