Sun. Feb 23rd, 2025

എറണാകുളം:

അന്യായമായി പിരിച്ചുവിട്ട മുത്തൂറ്റ് ജീവനക്കാരുടെ സമരം 53-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും മാനേജ്മെന്‍റ്  ഇനരെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ തന്നെയാണ്. നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ഹെഡ്‌ ഓഫീസിനു മുന്നിലാണ് സമരം നടക്കുന്നത്.

തൊഴിൽ നിയമങ്ങൾ നിരന്തരം ലംഘിക്കുന്ന മുത്തൂറ്റ്‌ ഫിനാൻസ്‌ മാനേജ്‌മെന്റിനെതിരെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം ചെയ്യാന്‍ തന്നെയാണ് ജീവനക്കാരുടെ തീരുമാനം. യൂണിയൻ പ്രവർത്തനത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടിയാണ് മുത്തൂറ്റ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 5 ന് 166 ജീവനക്കാർക്കും ഇ മെയിൽ വഴിയാണ് പിരിച്ചുവിട്ട വിവരം അധികൃതർ അറിയിച്ചത്.

By Binsha Das

Digital Journalist at Woke Malayalam