Wed. Jan 22nd, 2025

എറണാകുളം:

സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ  തൊഴിലാളികളടക്കമുള്ളവരെ സംഘടിപ്പിക്കാനും സജ്ജരാക്കാനും യോജിച്ചുള്ള പോരാട്ടങ്ങള്‍ നയിക്കാനും പ്രമേയത്തിലൂടെ ആഹ്വാനം ചെയ്ത് ജെ.ടി.യു.സി സംസ്ഥാന സമ്മേളനം സമാപിച്ചു.  ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധികളിലൂെടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സംഘപരിവാര്‍ ആശയങ്ങളെ പരാജയപ്പെടുത്തുകയെന്നതാണ് കാലം ഓരോ ഭാരതീയനിലും എല്‍പ്പിക്കുന്ന ദൗത്യമെന്നും ജെടിയുസി സംസ്ഥാന സമ്മേളനം വിലയിരുത്തി.

സമ്മേളനം മുന്‍ എം.പിയും ജനതാദള്‍ (എസ്) ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഡോ. എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സംസ്‌കാരം ആര്‍.എസ്.എസിന്റേതല്ലെന്നും സ്ഥാനത്തും അസ്ഥാനത്തും ദേശീയത പറയുന്ന അവരുടേത് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ചരിത്രമാണെന്നും അത് കപട ദേശീയതയാണെന്നും അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam