Mon. Dec 23rd, 2024

തിരുവനന്തപുരം:

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമ നും വഫ ഫിറോസിനും കുറ്റപത്രം കൈമാറി. ഇരുവരും നേരിട്ട് ഹാജരാകാത്തതിനാൽ ഇരുവരുടെയും അഭിഭാഷകരാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് കുറ്റപത്രം ഏറ്റുവാങ്ങിയത്. കേസ് ഏപ്രിൽ 16ലേക്ക് മാറ്റി.

മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. വാഹമോടിച്ച ശ്രീറാം ഒന്നാം പ്രതിയും കാറിൽ ഒപ്പമുണ്ടായിരുന്ന വഫ രണ്ടാം പ്രതിയുമാണ്.  മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍
എന്നിവ ചുമത്തിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

By Arya MR