Mon. Dec 23rd, 2024
കൊച്ചി:

 
സ്‌കൂൾ മാനേജ്‌മെന്റിന്റെ വീഴ്ച കാരണം പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതാനാവാതെ കൊച്ചിയിൽ 29 വിദ്യാര്‍ത്ഥികൾ. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാനാവാതെ പ്രതിസന്ധിയിലായിരിക്കുന്നത്. രജിസ്ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചതെന്നും മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നതെന്നും സ്‌കൂൾ കവാടത്തിന് മുൻപിൽ ഉപരോധിക്കുന്ന വിദ്യാർത്ഥികളും മാതാപിതാക്കളും അറിയിച്ചു.

സ്‌കൂളിന് അംഗീകാരം ഇല്ലായെന്ന സത്യം മാനേജ്‍മെന്റ് മറച്ചു വെച്ചിരിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. എന്നാൽ സംഭവത്തിൽ ഇതുവരെ മാനേജ്‍മെന്റ് പ്രതികരിച്ചിട്ടില്ല.

By Arya MR