Mon. Dec 23rd, 2024
ന്യൂഡൽഹി:

പാര്‍ലമെന്റ് പാസ്സാക്കിയ മുത്തലാഖ് നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്ന നിയമം അത്യന്തം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങള്‍ക്ക് എതിരുമാണ് എന്നാരോപിച്ചാണ് വനിത ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്. മുത്തലാഖ് നിരോധിക്കാനുള്ള നിയമം അനിവാര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.