Thu. May 15th, 2025
സൗദി:

സൗദി അറേബ്യയിലെ നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ യെമന്‍ വിമത മിസൈലുകള്‍ തടഞ്ഞതായി മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം പറഞ്ഞു.നഗരങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് മനപൂര്‍വ്വം നടത്തിയ ആക്രമണമാണെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.ഇറാന്‍ പിന്തുണയോടെയുള്ള ഹൂത്തി തീവ്രവാദ ഗ്രൂപ്പാണ് മിസൈലുകള്‍ പ്രയോഗിച്ചതെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജന്‍സി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.