ദോഹ:
ഒറ്റത്തവണ ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന പേപ്പര്‍ ടിക്കറ്റുകളുടെ ഉപഭോഗം നിയന്ത്രിക്കാന്‍ ദോഹ മെട്രോ ഒരുങ്ങുന്നു. പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി പ്രശ്നങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടി.ഒറ്റയാത്രയ്ക്ക് ആവശ്യമായ മിനിമം ടിക്കറ്റ് നിരക്ക് രണ്ട് റിയാലില്‍ നിന്നും മൂന്ന് റിയാലായും ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നിരക്ക് ആറ് റിയാലില്‍ നിന്നും ഒമ്പത് റിയാലായും ഉയര്‍ത്തി.ദോഹ മെട്രോ സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് ക്ലാസുകള്‍ക്കായുള്ള പരിമിതമായ ഉപയോഗ പേപ്പര്‍ ടിക്കറ്റുകളുടെ വിലയാണ് പരിഷ്കരിച്ചത്.പരിഷ്കരിച്ച വില വെള്ളിയാഴ്ച മുതല്‍ ഈടാക്കിത്തുടങ്ങും.