Mon. Dec 23rd, 2024
ഫ്രാൻസ്:

ഭീകരതക്ക്​ സാമ്പത്തിക സഹായം നല്‍കിയതിന് പാകിസ്ഥാനെ​ ഗ്രേ ലിസ്​റ്റില്‍ നിലനിര്‍ത്താന്‍ ആഗോള നിരീക്ഷണ ഏജന്‍സിയായ ‘ഫിനാന്‍ഷ്യല്‍ ആക്​ഷന്‍ ടാസ്​ക്​ ഫോഴ്​സ്​. നടപടികള്‍ സ്വീകരിച്ച്‌​ നാലു മാസത്തിനകം പട്ടികക്ക്​ പുറത്തുകടന്നില്ലെങ്കില്‍ കരിമ്പട്ടികയിലേക്ക്​ മാറ്റുമെന്നാണ്​ പാകിസ്ഥാനുള്ള മുന്നറിയിപ്പ്​.

കഴിഞ്ഞ മാസം ബെയ്ജിങ്ങില്‍ നടന്ന എഫ്എടിഎഫിന്‍റെ സമാപന ചടങ്ങിൽ ഏഷ്യ-പസഫിക് ജോയിന്‍റ് ഗ്രൂപ്പ് യോഗത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം ചൈന നടത്തിയിരുന്നു. എഫ്എടിഎഫിലെ 39 അംഗരാജ്യങ്ങളില്‍ 12 രാജ്യങ്ങളുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ പാകിസ്താന് ഗ്രേ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയൂ. ഫെബ്രുവരിക്കകം കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയിൽ  പെടുത്താനുള്ള സാധ്യത കൂടുതലാണെന്ന് എഫ്എടിഎഫ്  മുന്നറിയിപ്പ് നല്‍കിയിരുന്നു.