Wed. Jan 22nd, 2025
തിരുവനന്തപുരം:

മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്ണിന്റെ ടീസര്‍ പുറത്ത്.  ചിത്രത്തിലെ ഫോട്ടോകള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജനങ്ങളെ ഭരിക്കാനുള്ളതാകരുത് ജനാധിപത്യ സര്‍ക്കാര്‍ ,ജനങ്ങള്‍ക്കു വേണ്ടി ഭരിക്കാനുള്ളതാകണം എന്ന ‍ഡയലോ​ഗില്‍ ചിത്രത്തില്‍ ​ഗംഭീര പ്രകടനം തന്നെയായിരിക്കും മമ്മൂട്ടിയുടെത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ഇഷാനി കൃഷ്ണയും ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുന്നു.