Mon. Dec 23rd, 2024

എറണാകുളം:

മതേതര ശക്തികളുടെ യോജിച്ച മുന്നേറ്റമാണ് വര്‍ഗീയ ശക്തികളെ ചെറുക്കാനുള്ള മാര്‍ഗ്ഗമെന്ന് കേരള ജനകീയ കൂട്ടായ്മാ രക്ഷാധികാരി എം.എം. ലോറൻസ് പറഞ്ഞു. വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ലയെന്നും ലോറന്‍സ് കൂട്ടിച്ചേര്‍ത്തു. കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച ലോങ് മാർച്ചിന്റെ എറണാകുളം ജില്ലാ പര്യടനത്തിന്റെ സമാപന സമ്മേളനം നെട്ടൂരിൽ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു  അദ്ദേഹം. കളമശ്ശേരി എച്ച്.എം.ടി. ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

By Binsha Das

Digital Journalist at Woke Malayalam