Thu. Apr 25th, 2024

ബ്രസീല്‍:

ബ്രസീലിയൻ താരം നെയ്മർ ബാർസയിലേക്കു തിരിച്ചുവരണമെന്ന് താന്‍ അതിയായി ആഗ്രഹിക്കുന്നുവെന്ന് ലയണല്‍ മെസ്സി. പലപ്രാവശ്യം മെസ്സി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നെയ്മര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ്. അതിനാല്‍ ബാഴ്സയില്‍ താരം തിരിച്ചെത്തുന്നത് ഗുണം ചെയ്യും. നെയ്മറും ടീമില്‍ തിരിച്ചെത്താനുള്ള വഴികള്‍ തേടുന്നുണ്ട്. ക്ലബ് വിട്ടു പോയതില്‍ നെയ്മര്‍ വളരെയധികം ഖേദിക്കുന്നുണ്ട്. എത്രയും പെട്ടന്ന് തിരിച്ചുവരവ് സംഭവിക്കട്ടയെന്ന് മെസ്സി മുണ്ടോ ഡിപ്പോര്‍ട്ടിവോയോട് പറഞ്ഞു. 

By Binsha Das

Digital Journalist at Woke Malayalam