Fri. Apr 4th, 2025

ആലുവ:

പിതൃതർപ്പണത്തിനായി നാടിന്റെ നാനാഭാഗത്തുനിന്നും പതിനായിരങ്ങൾ ഇന്ന് ആലുവ മണപ്പുറത്തെത്തും. ഒരിക്കലെടുത്ത്, ഉറക്കമൊഴിഞ്ഞെത്തുന്ന അനേകായിരങ്ങള്‍ ഇന്ന് ഉറ്റവര്‍ക്കായി ബലിതര്‍പ്പണം നടത്തും. 150 ബലിത്തറകൾ ദേവസ്വം ബോർഡ്‌ സജ്ജമാക്കിയിട്ടുണ്ട്‌. ബലിതർപ്പണത്തിന്റെ ഫീസ്‌ 75 രൂപയായി നിജപ്പെടുത്തി. ഹരിതചട്ടം പാലിച്ചായിരിക്കും ആഘോഷം. പ്ലാസ്‌റ്റിക്‌ ക്യാരി ബാഗുകളും നിരോധിത പ്ലാസ്‌റ്റിക്കുകളും മണപ്പുറത്ത്‌ അനുവദിക്കില്ല. കുളിക്കടവുകളിൽ ചെളി നീക്കംചെയ്‌തു. തിരക്കേറിയ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ കെട്ടി. വിപുലമായ സുരക്ഷാസന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്‌.ഇന്ന്  വൈകിട്ട്‌ നാലുമുതൽ ശനിയാഴ്‌ച പകൽ രണ്ടുവരെ ഗതാഗതനിയന്ത്രണമുണ്ടാകും. 

By Binsha Das

Digital Journalist at Woke Malayalam