എറണാകുളം:
ഇതര സംസ്ഥാനങ്ങലില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ ഹെല്‍മറ്റുകളാണ് വഴിയോര കച്ചവടക്കാർ വില്‍ക്കുന്നതെന്ന് പരാതി. ഇതോടെ മോട്ടർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. ഐഎസ്ഐ അംഗീകൃത ഹെൽമറ്റിന്റെ മൂന്നിലൊന്നു വിലയ്ക്കാണ് വഴിയോരത്ത് വില്‍ക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് സുരക്ഷ ഉറപ്പാക്കാതെ വില്‍പന വ്യാപകമായത്. കഴിഞ്ഞ ദിവസങ്ങളിൽ വഴിയോരത്തു കണ്ട ഹെൽമറ്റ് വിൽപനക്കാരെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ താക്കീതു ചെയ്തിരുന്നു.