കളമശ്ശേരി:
മനുഷ്യര്‍ ഒന്നനങ്ങിയാല്‍ വെെദ്യുതി ഉത്പാദിപ്പിക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ് കൊച്ചി സർവകലാശാല നാനോ സാങ്കേതിക വിദ്യാ കേന്ദ്രം. വെെദ്യുതി കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പിക്കാനുള്ള ഒരു സംവിധാനവും കൂടിയാണ് ഗവേഷണസംഘം വികസിപ്പിച്ചെടുത്തത്. ഘർഷണത്തിലൂടെയും സ്പർശനത്തിലൂടെയും സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കാനാവുന്ന, കണ്ടക്ടിങ് പോളിമർ ട്രൈബോ ഇലക്ട്രിക് നാനോ ജനറേറ്ററുകളാണു നാനോ സാങ്കേതിക വിദ്യാ കേന്ദ്രത്തിലെ ഗവേഷണ സംഘം വികസിപ്പിച്ചെടുത്തത്. ഇങ്ങനെ വികസിപ്പിച്ചെടുത്ത വെെദ്യുതി ഉപയോഗിച്ച് 100ലധികം എൽഇഡി ബൾബുകൾ പ്രകാശിപ്പിച്ചു.