Mon. Dec 23rd, 2024
ബ്രിട്ടൻ:

സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അനാവശ്യമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടുവെന്ന പരാതി ശക്തമായ സാഹചര്യത്തിൽ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേലിനു പിന്തുണയുമായി അനുയായികള്‍ രംഗത്ത്. ഉദ്യോഗസ്ഥരെ രാത്രി വൈകിയും മീറ്റിങ്ങുകള്‍ക്കു വിളിച്ചു വരുത്തുന്നു എന്നാണ് പ്രധാന ആരോപണം. ഹോം ഡിപ്പാര്‍ട്ട്മെന്‍റിലെ പെര്‍മനന്‍റ് സെക്രട്ടറി സര്‍ ഫിലിഫ്ഫ് ററ്റ്നാമിനെ പുറത്താക്കാന്‍ പ്രീതി ശ്രമിക്കുന്നതായും ആരോപണം ഉയരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളയുന്ന അനുയായികള്‍, ഒന്നാന്തരം ടീം പ്ളെയറാണ് പ്രീതി എന്നാണ് വിശേഷിപ്പിക്കുന്നത്.