Mon. Dec 23rd, 2024
ബഹ്‌റൈൻ:

ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. കേ​ര​ള നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ ​എം​കെ മു​നീ​ര്‍ ഉ​ദ്ഘാ​ട​നം ​ചെ​യ്​​തു.കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​സാ​ധ​ക​ര്‍ ന​യി​ക്കു​ന്ന ‘പു​സ്​​ത​കം’​എ​ന്ന കൂ​ട്ടാ​യ്​​മ​യു​ടെ ബാ​ന​റി​ല്‍ 50ല​ധി​കം പ്ര​സാ​ധ​ക​രു​ടെ പ​തി​നാ​യി​ര​ത്തോ​ളം ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ളാ​ണ്​ പു​സ്​​ത​കോ​ത്സ​വ​ത്തി​ല്‍. പ്ര​ശ​സ്​​ത എ​ഴു​ത്തു​കാ​രി കെആ​ര്‍ മീ​ര, എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഷി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വ് തുടങ്ങിയവർ പങ്കെടുത്തു.