Mon. Dec 23rd, 2024
 മുംബൈ:

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം കൊടുത്ത് ബോംബെ ഹൈക്കോടതി. നിയന്ത്രണങ്ങളോടെയാണ് യോഗം നടത്താന്‍ അനുമതി കൊടുത്തിരിക്കുന്നത്.നേരത്തെ യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭീം ആര്‍മി കോടതിയെ സമീപിച്ചത്. യോഗം നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ സ്വഭാവത്തിലേക്ക് മാറരുതെന്നും കോടതി പറഞ്ഞു .ചന്ദ്രശേഖര്‍ ആസാദ് യോഗത്തെ അഭിസംബോധന ചെയ്യും.