Wed. Jan 22nd, 2025
ചെന്നൈ:

കാല എന്ന രജനികാന്ത് ചിത്രത്തിനു ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം ‘സാല്‍പ്പേട്ട’യില്‍ ആര്യ മുഖ്യ വേഷത്തില്‍ എത്തുന്നു. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയില്‍ ഒരു ബോക്‌സറുടെ വേഷത്തിലാണ് ആര്യ എത്തുന്നത്. ഇപ്പോള്‍ ഈ ചിത്രത്തിലെ ബോക്‌സര്‍ വേഷത്തിനായി ആര്യ തന്റെ ശരീരം ഒരുക്കിയെടുത്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഓണ്‍ലൈന്‍ ലോകം. ഒരു പ്രൊഫഷണല്‍ ബോഡി ബില്‍ഡര്‍ക്ക് സമാനമായ രീതിയിലാണ് തന്റെ മാറ്റം ആര്യ വ്യക്തമാക്കിയിരിക്കുന്നത്. ബിര്‍സ മുണ്ട എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ജീവചരിത്ര ചിത്രത്തിലൂടെ ബോളിവുഡിലേക്കും ഈ വര്‍ഷം കടക്കുമെന്ന് പാ രഞ്ജിത് നേരത്തേ പ്രഖ്യാപിച്ചിരുന്നു.