തിരുവനന്തപുരം:
പോലീസ് സേനയുടെ വെടിക്കോപ്പുകൾ കാണാതായ സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള 11 പൊലീസുകാരുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇത് കൂടാതെ തിരുവനന്തപുരം എസ്എപി ക്യാമ്പിലേക്ക് കൊടുത്തിട്ടുള്ളതും തിരികെയെത്തിയിട്ടുള്ളതുമായ വെടിയുണ്ടകളുടേയും കെയ്സുകളുടേയും കണക്ക് ആവിശ്യപ്പെട്ട് ചീഫ് പൊലീസ് സ്റ്റോറിന് കത്ത് നൽകിയിട്ടുമുണ്ട്.