Fri. Nov 21st, 2025

കൊച്ചി:

നഗരമധ്യത്തില്‍ നഗരസഭയുടെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് തീപിടിച്ചു. പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് സ്കൂളിനും ശ്മാശനത്തിനും സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. പ്ലാസ്റ്റിക് ഉള്‍പ്പെടെ കത്തിയുണ്ടായ വിഷപ്പുക ശ്വസിച്ച് ചിലര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഗാന്ധിനഗര്‍ ഫയര്‍സ്റ്റേഷനില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ അരമണിക്കൂറേളം പരിശ്രമിച്ചാണ് തീയണച്ചത്. 

By Binsha Das

Digital Journalist at Woke Malayalam