Wed. Jan 22nd, 2025

ആലുവ:

ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആലുവ നഗരത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശകമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. 100 നിരീക്ഷണ ക്യാമറകൾ ആലുവ മണപ്പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം മണപ്പുറത്ത് വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ ശനിയാഴ്ച ഉച്ചവരെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. 10 ഡിവൈഎസ്പി, 30 സി.ഐ., 164 എസ്.ഐ./എ.എസ്.ഐ.,  200 വനിതാ സി.പി.ഒ.മാർ എന്നിവരടങ്ങുന്ന പോലീസ് സംഘവുമുണ്ടാകും. പോക്കറ്റടിക്കാരേയും പിടിച്ചുപറിക്കാരേയും മറ്റും നിരീക്ഷിക്കാൻ മഫ്തി പോലീസ് സ്‌ക്വാഡുമുണ്ട്. 

By Binsha Das

Digital Journalist at Woke Malayalam