Mon. Dec 23rd, 2024
ദോഹ:

മീ​സൈ​മി​ര്‍ ഇ​ന്‍​റ​ര്‍ചേ​ഞ്ചി​ല്‍ പു​തി​യ അ​ടി​പ്പാ​ത പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി  ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. പു​തി​യ അ​ടി​പ്പാ​ത​ക്ക് മ​ണി​ക്കൂ​റി​ല്‍ 3000 വാ​ഹ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ സാ​ധി​ക്കും. 500 മീ​റ്റ​റാ​ണ് പു​തി​യ അ​ടി​പ്പാ​ത​യു​ടെ നീ​ളം. മീസൈ​മി​ര്‍ ഇ​ന്‍​റ​ര്‍ചേ​ഞ്ചി​ല്‍ നി​ര്‍​മി​ക്കു​ന്ന ഒമ്പത്  അ​ടി​പ്പാ​ത​ക​ളി​ല്‍ നാ​ലാ​മ​ത്തേ​താ​ണ് ഇ​ത്.