Mon. Dec 23rd, 2024
ലണ്ടൻ:

ലോക പ്രശസ്ത സാഹസികനായ ബെയര്‍ ഗ്രില്‍സിന്റെ  ‘ഇന്‍ ടു ദി വൈല്‍ഡ് വിത്ത് ബെയര്‍ ഗ്രില്‍സ്’ എന്ന പരിപാടിയുടെ പുതിയ അതിഥിയായി തമിഴ് സൂപ്പര്‍ താരം രജനീകാന്ത് എത്തുന്നു. ട്വിറ്ററിലൂടെ ബിയര്‍ ഗ്രില്‍സ് പങ്കുവെച്ച പരിപാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘രജനീകാന്ത് ബ്ലോക് ബസ്റ്റര്‍ ടിവി അരങ്ങേറ്റത്തിനായി തയ്യാറെടുക്കുന്നു ‘ഇന്റു ദ വൈല്‍ഡ് വിത്ത് ബെയര്‍ ഗ്രില്‍സ്’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിടുന്നു.  ലോകമെബാടുമുള്ള നിരവധി താരങ്ങളുമായി താൻ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതയായിരുന്നുവെന്നും  ലവ് ഇന്ത്യയെന്ന കുറിപ്പോടെ ഗ്രില്‍സ് ട്വീറ്റ് ചെയ്തു.