ദില്ലി:
രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഗുരുതര സ്ഥിതിയിലേയ്ക്ക് മാറുന്നത് കണക്കിലെടുത്ത് ഏപ്രില്‍ ഒന്നുമുതല്‍ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും ലഭ്യമാക്കാൻ തീരുമാനം. യുറോ നാല് നിലവാരത്തില്‍ നിന്ന് യുറോ ആറിലേയ്ക്കാണ് മാറുന്നത്. സള്‍ഫറിന്റെ അളവ് കുറവുള്ള ഇന്ധനം ശുദ്ധീകരിച്ചെടുത്താണ് രാജ്യത്ത് എത്തിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികള്‍ ഇതിനായി ചെലവാക്കിയത് 35,000 കോടി രൂപയാണ്.