Mon. Dec 23rd, 2024

പാകിസ്ഥാന്‍:

പാകിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഉമര്‍  അക്മലിന് വിലക്കേര്‍പ്പെടുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്. ഇതോടെ താരത്തിന് സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് ഉമറിന് വിലക്കേര്‍പ്പെടുത്തിയത്.  സൂപ്പര്‍ ലീഗ് ടീം ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനോട് ഉമറിന് പകരം താരത്തെ കണ്ടെത്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, നിയമം ലംഘിച്ചെന്ന് പറയുന്ന ക്രിക്കറ്റ് ബോര്‍ഡ് താരം ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

 

By Binsha Das

Digital Journalist at Woke Malayalam