Sat. Jan 18th, 2025
ദില്ലി:

 
നിർഭയ ബലാത്സംഗക്കേസിലെ പ്രതികളിലൊരാൾ ജയിലിനുള്ളിൽ സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചു. തീഹാർ ജയിനുള്ളിൽ കഴിയുന്ന നാല് പ്രതികളിലൊരാളായ വിനയ് ശർമയാണ് തല ഭിത്തിയിൽ ആവർത്തിച്ച് ഇടിച്ച് സ്വയം പരിക്കേൽപ്പിച്ചത്. ഫെബ്രുവരി 16 നാണ് സംഭവം ഉണ്ടായതെന്നും കൃത്യസമയത്ത് പിടിച്ചുമാറ്റായതിനാൽ കൂടുതൽ പരിക്കുകൾ ഒഴിവാക്കാനും സാധിച്ചുവെന്ന് തീഹാർ ജയിൽ അധികൃതർ വ്യക്തമാക്കി.

കുറച്ച് ദിവസങ്ങളായി നിരാഹാര സമരത്തിലിരിക്കുന്ന വിനയിന് മാനസിക അസ്വാസ്ഥ്യതകൾ ഉണ്ടെന്നും അതിനാൽ ഉടൻ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും നേരത്തെ പ്രതിയുടെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചിരുന്നു.  മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരാണ് വധശിക്ഷയും കാത്ത് ജയിലിൽ കഴിയുന്ന പ്രതികൾ. മാർച്ച് 3 ന് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്.

By Arya MR