Mon. Dec 23rd, 2024

കലൂര്‍:

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കൊച്ചി ശാഖ മാർച്ച് ഒന്നിന് മിനി മാരത്തോൺ സംഘടിപ്പിക്കും. ‘ഹെൽത്തി ബോൺ’ എന്ന ആശയവുമായാണ് മാരത്തോണ്‍ നടത്തുന്നത്. രാവിലെ 6 ന് കലൂർ സ്റ്റേഡിയം പ്രധാന ഗേറ്റിനു സമീപത്തുനിന്നാരംഭിക്കുന്ന മാരത്തോൺ തിരികെ സ്റ്റേഡിയത്തിൽ സമാപിക്കും.  10 കിലോമീറ്റർ മാരത്തോൺ ജേതാവിന് 20,000 രൂപയും 5 കിലോമീറ്റർ ജേതാവിന് 10,000 രൂപയുമാണ് സമ്മാനം. ഐഎംഎ ഹൗസിൽ നേരിട്ടും വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം.

By Binsha Das

Digital Journalist at Woke Malayalam