Thu. Jan 23rd, 2025

എറണാകുളം:

കടുങ്ങല്ലൂർച്ചാൽ പാടശേഖരത്തിൽ ഇന്നലെ വെെകുന്നേരത്തോടെ നാട്ടുകാരെ പരിഭ്രാന്തരാക്കി തീപ്പടര്‍ന്നു. വാഹനങ്ങൾ പാടത്തേക്കിറക്കാൻ കഴിയാതെ അഗ്നിരക്ഷാസേന സ്തംഭിച്ച് നിന്നതോടെ പാടം വന്‍തോതില്‍ കത്തിനശിച്ചു. മറിയപ്പടി ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. ഇവിടെ നിന്ന് ഏകദേശം 200 മീറ്ററോളം മാത്രം അകലത്തിലാണ് പെട്രോനെറ്റിന്റെ ഇന്ധനപൈപ്പ്‌ലൈൻ സ്ഥാപിച്ചിരിക്കുന്നത്.  ഇന്ധനപെെപ്പിനടുത്തേക്ക് തീപടരാന്‍ തുടങ്ങിയത് നാട്ടുകാരില്‍ പരിഭ്രാന്തിപരത്തി. ഇതോടെ അഗ്നിരക്ഷാസേന പാടത്തേക്കിറങ്ങി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണയ്ക്കുകയായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam